Kerala Budget: റബ്ബര്‍ കര്‍ഷകര്‍ക്ക് നേട്ടം, റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 ഫെബ്രുവരി 2024 (11:25 IST)
Kerala Budget: റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി. ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇത് നേട്ടമായിരിക്കുകയാണ്. റബ്ബറിന്റെ താങ്ങുവില 180 ആയി ആണ് ഉയര്‍ത്തിയത്. നേരത്തേ ഇത് 170 രൂപയായിരുന്നു. പത്തുരൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ഗൗരവത്തില്‍ കാണുന്നുവെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രി പറഞ്ഞിരുന്നു. 
 
കൂടാതെ സ്വകാര്യ സ്ഥലത്തുള്ള ചന്ദനത്തടികള്‍ മുറിക്കുന്നതിന് ഇളവുകള്‍ വരുത്തുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കൂടാതെ മനുഷ്യ വന്യജീവ സംഘര്‍ഷത്തിന് പരിഹാരം കാണുമെന്നും വനാര്‍ത്തിക്കുള്ളിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍