കേരള ബജറ്റ് 2016: വയനാടിനെ കാർബ്ബൺരഹിത ജില്ലയാക്കും, കർഷകരെ സംരക്ഷിക്കാൻ 100 കോടി

വെള്ളി, 8 ജൂലൈ 2016 (11:24 IST)
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരെ സരക്ഷിക്കാൻ 100 കോടി രൂപ പ്രഖ്യാപിച്ചു. വയനാടിന് കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി നടപ്പിലാക്കും. വയനാട്ടിലെ കൽപ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം അനുവദിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി. 
 
അതേസമയം, മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും. കുട്ടനാടില്‍ സമഗ്ര കുടിവെള്ളവികസന പദ്ധതി നടപ്പാക്കും.

വെബ്ദുനിയ വായിക്കുക