ചെറുകിട ഉൽപാദകരുടെ ഉൽപന്നങ്ങൾ പൂർണമായും ഏറ്റെടുക്കും. കയർ പോലുളള മേഖലകളിൽ സാങ്കേതിക നവീകരണം ഉറപ്പാക്കും. കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടു തന്നെ കയർ മേഖലയിൽ ആധുനീകരണം നടപ്പാക്കും. കൈത്തറി, ഖാദി മേഖലയിൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കും. കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി.