തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്ക്

വെള്ളി, 8 ജൂലൈ 2016 (10:10 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടിയും നീക്കി വെയ്ക്കും.
 
തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രി സ്ഥാപിക്കും. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി രൂപ നീക്കിവെയ്ക്കും.
 
ആര്‍സിസിക്ക് 59 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി രൂപയും വകയിരുത്തും. 

വെബ്ദുനിയ വായിക്കുക