Kerala Election Result 2021: കഴക്കൂട്ടത്ത് കടകംപള്ളി മുന്നില്‍, ശോഭാ സുരേന്ദ്രന്‍ മൂന്നാമത്; അടുത്തമൂന്ന് റൗണ്ട് നിര്‍ണായകം

ശ്രീനു എസ്

ഞായര്‍, 2 മെയ് 2021 (09:51 IST)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ എന്‍ഡിഎ കഴക്കൂട്ടത്ത് ഇപ്പോള്‍ മൂന്നാം സ്ഥാനത്തായി. കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍ നില്‍ക്കുന്നത്. 1400ലധികം വോട്ടകള്‍ക്കാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് യുഡിഎഫിന്റെ ഡോ. എസ്എസ് ലാല്‍ ആണ്. അടുത്ത മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ ശോഭാ സുരേന്ദ്രന് നിര്‍ണായകമാണ്. ബിജെപി അനുകൂല പ്രദേശത്തെ വോട്ടുകളാണ് അടുത്ത് എണ്ണുന്നത്. 
 
അതേസമയം തൃശൂരില്‍ സുരേഷ്‌ഗോപി 356 വോട്ടിന് മുന്നിലാണ്. ഇതോടെ എന്‍ഡിഎ മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 85 മണ്ഡലങ്ങളിലും യുഡിഎഫ് 53മണ്ഡലങ്ങളിലും മുന്നിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍