വീണ്ടും 100 ദിന കർമ പദ്ധതി, 13,013 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (15:41 IST)
പിണറായി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഒക്ടോബര്‍ 22 വരെയുള്ള 100 ദിന കര്‍മപദ്ധതിക്ക് തുടക്കമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാമത്തെ കര്‍മ പദ്ധതിയാണിത്. 47 വകുപ്പുകളിലായി 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആകെ 1070 പദ്ധതികളെ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
 സംസ്ഥാനത്ത് 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 706 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. 364 പദ്ധതികളുടെ നിര്‍മാണമോ ഉദ്ഘാടനമോ പ്രഖ്യാപനമോ ഈ ദിവസങ്ങളില്‍ ഉണ്ടാകും. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും ഇതിലുണ്ടാകും. 761.93 കോടി ചിലവില്‍ നിര്‍മ്മിച്ച 63 റോഡുകള്‍, 28.28 കോടിയുടെ 11 കെട്ടിടങ്ങള്‍, 90.91 കോടിയുടെ 9 പാലങ്ങള്‍ ഉള്‍പ്പടെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും.
 
 24 റോദുകള്‍ക്കായി 437.21 കോടി രൂപ പുതുതായി വകയിരുത്തിയിട്ടുണ്ട്. 81.74 കോടി വരുന്ന 17 കെട്ടിടങ്ങള്‍. 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങള്‍ എന്നിവയുടെ നിര്‍മാണ ഉദ്ഘാടനങ്ങളുണ്ടാകും. സംസ്ഥാനത്ത് 30,000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. 456 റേഷന്‍ കടകള്‍ കൂടി കെ സ്റ്റോറുകളാക്കി മാറ്റി സംസ്ഥാനത്ത് 1000 കെ സ്റ്റോര്‍ എന്ന നേട്ടം സ്വന്തമാക്കും. എന്നിവയുള്‍പ്പടെ നിരവധി പദ്ധതികളാണ് 100 ദിന കര്‍മ പദ്ധതിയിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍