പാലക്കാട്: കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ആധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കൊട് സ്വദേശിയായ അധ്യാപികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഞ്ചിക്കോട് വൊക്കേഷണൽ ഹയസെക്കണ്ടറി സ്കൂളിലാണ് ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. മകളെ നാട്ടിലെത്തിയ്ക്കുന്നതിനായി ഇവർ തമിഴ്നാട്ടിലേയ്ക്ക് പോയിരുന്നു. ഇവിടെ നിന്നുമാകാം അധ്യാപികയ്ക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നാണ് അനുമാനം. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ മൂന്ന് വിദ്യാർത്ഥികൾക്കും കൂട്ടിനെത്തിയ ഒരു രക്ഷിതാവിനും, കോഴിക്കോട് പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിയ്ക്കും നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.