നടൻ ദുൽഖർ സൽമാൻ കേരളത്തിലെ കന്നിവോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ താരം പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന് വോട്ട് ചെയ്തുവെന്ന് അറിയിച്ച് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വോട്ട് ചെയ്യൂ... അത് നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണ് എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ദുൽഖർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് മമ്മൂട്ടി വോട്ടിനെത്തിയത്. വോട്ട് ചെയ്യുക എന്നത് വിരലില്‍ മഷി പുരട്ടുന്നത് മാത്രമല്ലെന്ന് നടന് മമ്മൂട്ടി. വോട്ടവകാശം എന്നത് വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലാണ്. അധികാരവും അവകാശവും കൂടിയാണ് വോട്ടവകാശം എന്നത്. ഈ അവകാശം എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.