തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇടുക്കി കട്ടപ്പന തേവര്‍വടക്കേതില്‍ പ്രസാദിന്റെ ഭാര്യ മാഗി(26), മാഗിയുടെ അമ്മ അടൂര്‍ സ്വദേശി രതി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ പ്രസാദ്, സഹോദരന് പ്രവീണ്‍, ബന്ധു ആദിത്യന് എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പഴനിയിലേക്ക് പോയിരുന്നു. അവിടെ നിന്നും മടങ്ങുമ്പോള്‍ ഉടുമല്‍പേട്ടയില്‍ നിന്നും അഞ്ച് കീലോമീറ്റര്‍ മാറി പെരിയകോട്ടയില് വച്ച് തമിഴ്നാട് ബസും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മാഗിയും രതിയും തല്ഷണം മരിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു മാഗിയും പ്രസാദും തമ്മിലുള്ള വിവാഹം.