കതിരൂര്‍ മനോജ് വധക്കേസില്‍, സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ആരോപിച്ച് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലാണ് ജയരാജന് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമെന്ന് കാണിച്ചാണ് ജയരാജന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇന്നു രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ നോട്ടീസ് നല്‍കിയിരുന്നു. സി ബി ഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു നിര്‍ദ്ദേശം.