കരിപ്പൂരില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

Webdunia
വെള്ളി, 12 ജൂണ്‍ 2015 (14:29 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയേറ്റു മരിച്ച സിഐഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ് സിംഗ് യാദവിന്റെ മൃതദേഹം ജന്മനാടായ വാരണാസിയിലേക്കു കൊണ്ടുപോയി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണു മൃതദേഹം കൊണ്ടുപോയത്. മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം മറ്റൊരു വിമാനത്തില്‍ വാരണാസിയിലേക്കു കൊണ്ടുപോയി.