ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാര്‍ പത്രിക നല്‍കി, ഫസലിന്റെ ഭാര്യയും മത്സര രംഗത്ത്
ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു. കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഇരുവര്‍ക്കും പത്രിക സമര്‍പ്പിക്കാന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സിബിഐ പ്രത്യേക കോടതി അനുമതി നല്‍കിയതോടെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
പാട്യം ഡിവിഷനിൽ നിന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജൻ മൽസരിക്കുന്നത്. കാരായി ചന്ദ്രശേഖരനും ചിള്ളക്കര വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ഇന്നലെ അർധരാത്രി കണ്ണൂരിലെത്തിയ ഇവർക്കു വലിയ സ്വീകരണമാണ് ഒരുക്കിയത്.
കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്ര ശേഖരന്‍ തലശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയം ഫസലും മത്സര രംഗത്തേക്ക് എത്തിയിട്ടുണ്ട്.