കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിങ്കള്‍, 23 മെയ് 2016 (17:45 IST)
ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ കോട്ടപ്പറമ്പ് സ്വദേസിയായ മുരളിയുടെ അതുൽ കൃഷ്ണ (15), അമൽ കൃഷ്ണ (13), ഹനീഫയുടെ മകന്‍ സുഹൃത്ത് ആസിഫ് (15) എന്നിവരാണ് മരിച്ചത്. പുഴ‍യിൽ കുളിക്കുന്നതിനിടെ വിദ്യാർഥികൾ അപകടത്തിൽപ്പെടുകയായിരുന്നു.
 
കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടപ്പറമ്പ് സ്വദേശിയായ മുരളിയുടെ മക്കളായ അതുൽ കൃഷ്ണ (15), അമൽ കൃഷ്ണ (13) എന്നിവരും ഹനീഫയുടെ മകന്‍ ആസിഫ് (15) എന്നിവരാണ് മരിച്ചത്.
 
വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം. പുഴയില്‍ കുളിക്കാനെത്തിയത് ആയിരുന്നു കുട്ടികള്‍. 
ഒരു കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ കുട്ടിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വെള്ളം കുടിച്ചാണ് കുട്ടികള്‍  മരിച്ചത്.

വെബ്ദുനിയ വായിക്കുക