പണി തീരാത്ത പദ്ധതികള്‍ ‘അതിവേഗം’ ഉത്‌ഘാടനം ചെയ്‌തു കൊടുക്കപ്പെടുന്നു; ഉമ്മന്‍ചാണ്ടിയെ പൊളിച്ചടുക്കി ട്രോളുകള്‍
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുടെ പെരുമഴ. പണി എവിടെയെങ്കിലും എത്തും മുമ്പ് ഉദ്ഘാടനം നടത്തിയ നിലപാടിനെയാണ് ട്രോളുകളില്‍ പരിഹസിക്കുന്നത്. ആദ്യവിമാനം ഇറങ്ങുന്ന നിമിഷം ആവേശകരമാണ് എന്നും ദൃശ്യങ്ങള്‍ കാണൂ എന്നും പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടി സെല്‍ഫി വീഡിയോയും പോസ്റ്റ് ചെയ്തു.