ശബരിമല വിധി നടപ്പാക്കാമെങ്കില്‍ മരട് ഫ്ലാറ്റ് വിധി എന്ത് കൊണ്ട് നടപ്പിലാക്കിക്കൂടാ; സ്വരം കടുപ്പിച്ച് കാനം
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (19:49 IST)
മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതിന് പിന്നാലെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്ലാറ്റ് സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കി കൂടാ എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് ഫ്ലാറ്റ് പൊളിക്കുക തന്നെ വേണം. നഷ്‌ടപരിഹാര തുക ഫ്ല്റ്റാ നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്നും കാനം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോൾ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം പറഞ്ഞു.
സര്‍വ്വ കക്ഷിയോഗത്തിലാണ് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന സിപിഐയുടെ നിലപാട് കാനം രാജേന്ദ്രൻ ആവർത്തിച്ചത്. അതേസമയംഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാന്‍ സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു.