കമൽ നാടിനോ, നാട്ടുകാർക്കോ ഒരു രൂപയുടെ സഹായം പോലും ചെയ്യാത്ത വർഗ്ഗീയവാദി, പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ജനസേവകൻ സുരേഷ് ഗോപി ; കമലിനെ വിമർശിച്ച് വ്യാപക ഫ്ലെക്സ് ബോർഡുകൾ
നാട്ടുകാർക്ക് ഒരു രൂപയുടെ പോലും സഹായം ചെയ്യാത്ത തന്നേപോലുള്ള വർഗ്ഗീയവാദികൾക്ക്, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുസേവകനായ സുരേഷ് ഗോപിയെ വിമർശിക്കാൻ എന്തു യോഗ്യതയാണുള്ളത് കമാലുദ്ദീനേ.. എന്നാണ് ഫ്ലെക്സ് ബോർഡിൽ എഴുതി ചേർത്തിരിക്കുന്നത്. ഇടത് പക്ഷത്തിനുവേണ്ടി കമൽ പരസ്യമായി പ്രചരണത്തിന് ഇറങ്ങിയതോടെയാണ് അദ്ദേഹത്തെ വ്യക്തിപരമായ രീതിയിൽ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
രാജ്യസഭാ സീറ്റിനായി നരേന്ദ്രമോദി എന്ന നരാധമനായ, ഭരണകൂട ഭീകരതയുടെ വക്തവായ വ്യക്തിയുടെ അടിമയാകുന്നത് അംഗീകരിക്കാനാകില്ലെന്നും സുരേഷ് ഗോപിയെ പോലെ ഞങ്ങൾ അടിമകളാണ് എന്ന് പറഞ്ഞ് സിനിമാക്കാരും നാടകൻടാന്മാരുമെല്ലാം വലത് പക്ഷത്തേക്ക് പോവുന്നത് കണ്ട് ഭയമാണെന്നുമായിരുന്നു കമൽ പൊതു പ്രസംഗത്തിൽ പറഞ്ഞത്. ഈ സംഭവത്തില്‍ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധിച്ചു.