സിനിമ തീയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന സുപ്രിംകോടതിയുടെ വിധിയെ ചൊല്ലി വാദ-പ്രതിവാദങ്ങൾ കൊഴുക്കുകയാണ്. ദേശീയഗാനം കേൽപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാമെന്ന അഭിപ്രായമാണുള്ളതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ പറഞ്ഞു. എന്നാൽ, ചലച്ചിത്ര മേളയിൽ എല്ലാ പ്രദർശനങ്ങൾക്കും ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക എന്നത് നിർഭാഗ്യകരമാണെന്ന് കമൽ പ്രതികരിച്ചു.
തിങ്കളാഴ്ച ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിനെതുടർന്ന് ചലച്ചിത്രമേള ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം നാല് സിനിമകൾ വരെ കാണുന്നവർ ഉണ്ട്, ഓരോ ഷോയ്ക്കും എഴുന്നേറ്റ് നിൽക്കണമെന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യമാണെന്നും കമൽ വ്യക്തമാക്കി.
അതേസമയം, ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിനെതുടർന്ന് ചലച്ചിത്രമേള ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരാധി നൽകിയത് ചലച്ചിത്രമേള അല്ലെന്നും കമൽ വ്യക്തമാക്കി. പൊലീസിന്റെ ഉത്തരവാദിത്വമാണ് മേളയിൽ സംഘർഷം ഉണ്ടാകാതെ നോക്കുക എന്നത്, അത് അവർ ചെയ്തുവെന്നും കമൽ പറയുന്നു.