കല്‍ബുര്‍ഗി റാഗിങ്: തുടര്‍ചികിത്സയ്ക്കായി അശ്വതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇന്ന് എന്‍ഡോസ്കോപി ചെയ്യും
ചൊവ്വ, 30 ഓഗസ്റ്റ് 2016 (07:55 IST)
കര്‍ണാടകയിലെ കല്‍ബുര്‍ഗി നഴ്സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്ങിനിരയായ അശ്വതിയെ വീണ്ടും ആശുപതിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പരിശോധനയ്ക്ക് എത്തിയ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഇടയ്ക്കിടെ ഛര്‍ദ്ദി അനുഭവപ്പെടുന്നുണ്ടെന്നും ബോധ്യമായതിനാലാണ് കിടത്തിച്ചികിത്സ നിര്‍ദേശിച്ചത്. അതേസമയം, തുടര്‍പഠനത്തിനായി അശ്വതി ജെ ഡി ടിയില്‍ ചേര്‍ന്നു.