അച്ഛന്റെ അനുഗ്രഹം എന്നുമുണ്ടാകും; സി ബി എസ് ഇ പരീക്ഷയിൽ മണിയുടെ മകൾക്ക് ഉന്നത വിജയം

ശനി, 28 മെയ് 2016 (18:03 IST)
സി ബി എസ് ഇ പരീക്ഷാഫലം പുറത്ത് വന്നപ്പോൾ ഉന്നതവിജയം നേടിയ ശ്രീലക്ഷ്മിക്ക് സങ്കടം ഒന്നു മാത്രമേ ഉള്ളു. തന്റെ വിജയം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന് മാത്രം. അച്ഛൻ മരിച്ചതിന്റെ തീരാദു:ഖം നെഞ്ചിലേറ്റിയായിരുന്നു കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
 
കണ്ണീര്‍ തോരാതെ പരീഷയ്ക്കിരുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ കേരളത്തെയാകെ ഈറനണിയിച്ചിരുന്നു. സങ്കടക്കടല്‍ നെഞ്ചിലൊതുക്കിയും മകള്‍ ആ പരീഷയില്‍ കരസ്ഥമാക്കിയത് നാല് എ പ്ലസ്സും ഒരു ബി പ്ലസ്സുമടങ്ങുന്ന മിന്നും വിജയമാണ്. 
 
സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിക്ക് സി ബി എസ് ഇ പരീക്ഷയിൽ വിജയം കൈവരിക്കാൻ കഴിഞ്ഞുവെന്ന കാര്യം മണിയുടെ സഹോദരനായ ആർ എൽ വി രാമകൃഷ്ണൻ ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക