വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യുന്നു, ഗുണ്ടാപിരിവും, സഹിക്കാൻ വയ്യാതെയാണ് കാക്ക അനീഷിനെ കൊലചെയ്‌തതെന്ന് യുവാക്കളുടെ മൊഴി
അനീഷിന്റെ ബന്ധുക്കളടക്കം കേസിൽ പ്രതികളാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപിരിവും വർധിച്ചതോടെ മറ്റ് നിർവാഹമില്ലാതെയാണ് കൊല ചെയ്‌തതെന്നാണ് മൊഴി. ശനിയാഴ്‌ച്ച രാത്രിയായിരുന്നു കൊലപാതകം, ഹോളോബ്രിക്‌സ് കേന്ദ്രത്തിനടുത്ത് വെച്ചായിരുന്നു കൊലപാതകം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിനെ പിറ്റേ ദിവസം വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മറ്റേതെങ്കിലും ക്രിമിനൽ സംഘമാവും കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതിയിരുന്നത്.