വികാരമല്ല, വിചാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നയിക്കേണ്ടത്: പ്രയാറിനെതിരെ കടകംപള്ളി

ഞായര്‍, 21 ഓഗസ്റ്റ് 2016 (13:42 IST)
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രയാർ ഗോപാലകൃഷ്ണന്റേത് മര്യാദകെട്ട സമീപനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 
 
ദർശനത്തിനു പണം വാങ്ങാമെന്നത് നിര്‍ദേശം മാത്രമാണ്. വികാരമല്ല, വിചാരമാണ് ദേവസ്വം ബോർഡ് പ്രസിഡന്റിനെ നയിക്കേണ്ടത്. സ്ത്രീപ്രവേശനത്തിൽ പ്രസിഡന്റ് അഭിപ്രായം പറയേണ്ട കാര്യമില്ല. ശബരിമലയിൽ ഉപവാസം നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി.
 
ഒരു വര്‍ഗ്ഗീയ വാദിയുടെ ശബ്ദമാണ്‌ അവലോകന യോഗത്തില്‍ കേട്ടത്. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു അത്. കുറ്റബോധം കൊണ്ടാണ് ​ഇപ്പോൾ അദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നും എന്നാല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക