ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് മുതലക്കണ്ണീരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസവേട്ട നടന്നതെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.