അഞ്ജു ബേബി ജോർജിനെ പിന്തുണച്ച് വാർത്താസമ്മേളനം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനും നാക്കു പിഴച്ചു. അഞ്ജുവിനെ അനശ്വര വോളിബോൾ താരമായ ജിമ്മി ജോർജിന്റെ ഭാര്യയെന്നാണ് സുധാകരൻ വിശേഷിപ്പിച്ചത്. അഞ്ജുവിനോട് കായികമന്ത്രി ഇ പി ജയരാജന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് സുധാകരന്‍ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ 'ഭാര്യ'യാക്കിയത്.
അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.