ശബരീനാഥന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിനു മുമ്പാകെയാണ് ശബരീനാഥന്‍ പത്രിക സമര്‍പ്പിച്ചത്. യുഡി എഫിന്റെ നിരവധി നേതാക്കളും ശബരീനാഥനൊപ്പമുണ്ടായിരുന്നു.
നേരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഉച്ചകഴിഞ്ഞു 3.30 ഓടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.