ഷാനിമോള്‍ സുധീരന്‍ വിഷയത്തില്‍ സുധീരന് കെ മുരളീധരന്‍ എംഎല്‍എയുടെ പിന്തുണ. പിസിസി പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു അത്തരം നടപടികള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഷാനിമോളുടെ കാര്യത്തില്‍ സുധീരന്‍ സ്വീകരിച്ച നിലപാട് പൂര്‍ണമായും ശരിയാണ് എന്നതാണ് മുരളീധരന്റെ നിലപാട്. സുധീരന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരും വിചാരിച്ചാലും കഴിയില്ല സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ട് അതെല്ലാം പാര്‍ട്ടിവേദികളില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറയുന്നു.
വസ്തുതാപരമായ തെളിവുകള്‍ ഇല്ലാതെ ഷാനിമോള്‍ ഉസ്‌മാന്‍ ആരോപണം ഉന്നയിക്കരുതായിരുന്നു എന്നും ആര്‍ക്കെതിരെയും എന്തും ഉന്നയിക്കാനുള്ള വേദിയല്ല കെപിസിസി എക്സിക്യുട്ടീവെന്നും പറഞ്ഞ് ഷാനിമോളെ വിമര്‍ശിക്കനും അദ്ദേഹം മറന്നില്ല.
എക്സിക്യുട്ടീവ് ചേര്‍ന്ന് മൂന്നാഴ്ച കഴിഞ്ഞ് ഷാനിമോള്‍ ആരോപണം ഉന്നയിച്ചതില്‍ സംശയമുണ്ടെന്നും അതിനാല്‍ പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷമെ കൂടുതല്‍ സംസാരിക്കാന്‍ കഴിയു എന്നുംഅദ്ദേഹം പറഞ്ഞു.