വിഴിഞ്ഞം പദ്ധതി: പ്രതിപക്ഷത്തിന്റേത് കൊതിക്കെറുവ്- കെ ബാബു
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയിലെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കൊതിക്കെറുവ് മൂലമെന്ന് മന്ത്രി കെ ബാബു. പ്രതിപക്ഷത്തിന്റെ സമയത്ത് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് മൂലമുള്ള നിരാശയാണിത്. കരാറില്‍ യാതൊരു മാറ്റവും വരുത്തില്ല. എല്ലാവരുമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച വൈകിട്ടാണ് അദാനി ഗ്രൂപ്പും കേരളാ സര്‍ക്കാര്‍ പ്രതിനിധികളും വിഴിഞ്ഞം തുറുമുഖ പദ്ധതിയില്‍ ഒപ്പിടുക. അതേസമയം, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സമരസമിതി ഇന്ന് യോഗം ചേരും. വിഴിഞ്ഞം പദ്ധതിക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് സമര സമിതിയുടെ യോഗം ചേരുന്നത്.