നിലവില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിന് തടസ്സമില്ല: കെ ബാബു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (17:15 IST)
നിലവിലെ നിയമ പ്രകാരം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ തടസമില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. ബാറുകള്‍ പൂട്ടുന്നതിന് മുന്പായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ ബാബു.
ബാറുകള്‍ പൂട്ടുന്പോള്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോട് നിര്‍ദ്ദേശിച്ചതില്‍ ഉള്‍പ്പെടുന്നില്ല കെ ബാബു പറഞ്ഞു.
കെ.ടി.ഡി.സിയുടെ കീഴില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യവസ്ഥയുണ്ട്. പുതിയ ലൈസന്‍സിനായി അപേക്ഷിച്ചാലും അത് അനുവദിക്കാം. നികുതി വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്ന പതിനാലിടങ്ങളില്‍ ബിയര്‍ പാലറുകള്‍ക്കും വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കുന്നതിന് തടസങ്ങളില്ല ബാബു പറഞ്ഞു.
ബാറുകള്‍ പൂട്ടുന്പോള്‍ 45 കോടി രൂപ കൊടുക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ട് അത് കൊടുക്കാനുള്ള ഉത്തരവ് നാളെത്തന്നെ ഇറങ്ങും ബാബു വ്യക്തമാക്കി.നാളെ രാത്രി 11 മണിയോടെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ എല്ലാം പൂട്ടുമെന്നും. ഈ ബാറുകളില്‍ ശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നും ബാബു പറഞ്ഞു.നേരത്തെ പുതിയതായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കെണ്ടയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടുള്ളതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിരുന്നു.