അടിസ്ഥാനരഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നത്; ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഷയുടെ അമ്മ

വ്യാഴം, 26 മെയ് 2016 (15:59 IST)
അടിസ്ഥാനരഹിതമായ കഥകളാണ് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രചരിപ്പിക്കുന്നതെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. തന്നെയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെയും ചേര്‍ത്ത് അടിസ്ഥാനരഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നത്. 
 
തന്നെ ഒരു തവണ പോലും ജോമോൻ കാണാൻ വന്നിട്ടില്ല. ജോമോനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി.
 
ജിഷയുടെ അമ്മ രാജേശ്വരി പി പി തങ്കച്ചന്റെ വീട്ടില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നുവെന്ന് കാണിച്ച്ജോമോന്‍ പുത്തന്‍പുരക്കല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.
 
എന്നാൽ ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഇന്ന് പ്രതികരിച്ചിരുന്നു. ജോമോന്‍ വ്യക്തിഹത്യ നടത്തുകയാണെ രാജേശ്വരിയെ തനിക്കറിയില്ലെന്നും പി പി തങ്കച്ചന്‍ ഇന്ന് പറഞ്ഞിരുന്നു. അവർ തന്‍റെ വീട്ടിൽ ജോലിക്കു നിന്നിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ തന്‍റെ കുടുംബത്തിനോ ബന്ധവുമില്ല. ജോമോനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി തങ്കച്ചനും പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക