ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എ ഐ എസ് എഫിന് പ്രസിഡന്റ് സ്ഥാനം

ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (10:03 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ഐ എസ് എഫിന് പ്രസിഡന്റ് സ്ഥാനം. സി പി ഐയുടെ വിദ്യാര്‍ത്ഥിസംഘടനയാണ് എ ഐ എസ് എഫ്. നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥി  കനയ്യ കുമാറിന്റെ വിജയം.
 
ഇത്തവണ എസ് എഫ് ഐയുമായി സഖ്യമില്ലാതെ ആയിരുന്നു എ ഐ എസ് എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അതേസമയം, ഐസ രണ്ട് ജനറല്‍ സീറ്റുകള്‍ നേടി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സീറ്റുകളാണ് ഐസ നേടിയത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനം എ ബി വി പി നേടി. 
 
ബി ജെ പി വിദ്യാര്‍ഥി സംഘടന എ ബി വി പി എട്ടും സി പി എം വിദ്യാര്‍ഥി സംഘടന എസ് എഫ് ഐ നാലും കൗണ്‍സിലര്‍ സീറ്റുകള്‍ നേടി. ആം ആദ്മി പാര്‍ട്ടി യോഗേന്ദ്ര യാദവ് വിഭാഗം ഒരു കൗണ്‍സിലര്‍ സീറ്റില്‍  വിജയിച്ചുണ്ട്. 
 
ആം ആദ്മി പാര്‍ട്ടി കെജ്‌രിവാള്‍ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക