ജിഷയുടെ കൊലയാളിയ്ക്ക് വേണ്ടി വാദിക്കാൻ ഗോവിന്ദച്ചാമിയുടെ വക്കീൽ

വെള്ളി, 8 ജൂലൈ 2016 (09:02 IST)
ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടി കോടതിയിൽ വാദിക്കുമെന്ന്  ക്രിമിനല്‍ അഭിഭാഷകനായ ബി.എ ആളൂര്‍ ആണ്. കേരളത്തെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടിയും കേസ് വാദിച്ചത് ആളൂർ ആയിരുന്നു. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറിലിനോട് അടുപ്പമുളള കേന്ദ്രങ്ങളില്‍ നിന്നുളളവര്‍ തന്നെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി.
 
കേസിന്റെ പ്രതിഭാഗം വിശദീകരണം കേൾക്കുന്നതിനായി അമീറുലിനെ കാണണമെന്നും വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നതിനായി ജയിൽ സൂപ്രണ്ടിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.  പ്രതിക്കായി കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകനായ അഡ്വ.രാജനെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ ഉത്തരവ് പ്രകാരം രാജൻ വക്കാലത്ത് ഒപ്പിട്ടു വാങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക