ജിഷ കൊലക്കേസ്: ഇരുട്ടിൽ തപ്പി പൊലീസ്, അന്വേഷണം ജിഷയുടെ അടുത്ത സുഹൃത്തുക്കളിലേക്ക്

ശനി, 21 മെയ് 2016 (10:02 IST)
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ദിവസം കുറേ ആയിട്ടും പ്രതികളെ പിടികൂടാനോ കേസിൽ കാര്യമായ പുരോഗതി വരുത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ജിഷയുടെ സഹപാഠികളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ജിഷ പഠിച്ചിരുന്ന എറണാകുളം ലോ കോളേജ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
 
ജിഷയുടെ സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരുടെ ഡി എൻ എ ഇന്ന് പരിശോധിക്കും. നേരത്തേ പൊലീസ് ജിഷയുടെ സഹപാഠികൾ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്തതാണ്. എന്നാൽ സഹപാഠികളുടെ ഡി എൻ എ പരിശോധിച്ചാൽ വ്യക്തമായ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിയാത്തതിനാൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
 
ജിഷയുടെ ഡയറിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിഷയുടെ വീടും പരിസരവും പൊലീസ് വീണ്ടും പരിശോധിച്ചു. എന്നാൽ കാര്യമായ തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്ന് എസ് പി പറഞ്ഞു. അതേസമയം, കേസിനെ സംബന്ധിച്ച് നിർണായക തെളിവുകൾ ലഭിച്ചുവെന്നായിരുന്നു എ ഡി ജി പി പത്മകുമാർ നേരത്തേ പറഞ്ഞിരുന്നത്. എങ്കിലും കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക