ജിഷയുടെ വീട്ടിൽ നിന്നും മറ്റൊരു വിരലടയാളം കൂടി പൊലീസിന് ലഭിച്ചു. മുറിക്കുള്ളിൽ ജിഷ മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ് ഈ വിരലടയാളം കണ്ടെത്തിയത്. പൊലീസും നാട്ടുകാരുമടക്കം ഏകദേശം 5000 പേരുടെ വിരലടയാളവുമായി ഇത് ഒത്തുനൊക്കിയെങ്കിലും അതുമായി സാമ്യമില്ലെന്നും പൊലീസ് പറയുന്നു. ജാറിൽ നിന്നുലഭിച്ച വിരലടയാളത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
വിരലടയാലം ആരുടെതെന്ന് തിരിച്ചറിയാൻ അമീറുലിന്റെ മൊഴി സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ അമീറുൽ ഓരോ സമയത്തും മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കുകയാണ്. തുടക്കത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അല്ല പ്രതി ഇപ്പോൾ പറയുന്നത്. അമീറുലിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.