രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ പൊലീസ് വിളിപ്പിക്കും, തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിൽ കയറിക്കിടക്കും; ജിഷയുടെ പ്രതിയെ പിടികൂടാൻ പൊലീസ് കാട്ടിക്കൂട്ടിയ പരാക്രമത്തിൽ ഉറക്കം നഷ്ട്പ്പെട്ടത് നാട്ടു
തെളിവെടുപ്പിന്റെ പേരിൽ തങ്ങൾക്ക് നഷ്ട്പ്പെട്ടത് മനസ്സമാധാനം മാത്രമല്ല മകന്റെ ജീവിതം കൂടിയാണെന്ന് മിത്രം റസിഡന്റ്സ് അസോസിയേഷനിലെ താമസക്കാരായ പുത്തൻകുടി മത്തായി - മറിയാമ്മ ദമ്പതികൾ പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് അവനെ വിളിപ്പിക്കും, അവർ പറയുന്നിടത്തെല്ലാം അവർ പോകും, തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലി കയറി കിടക്കും. ആകെ ശോഷിച്ചാണ് അവന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് മറിയാമ്മ ഒരു വാർത്താ ചാനലിനോട് പറയുന്നു.
ജിഷയുടെ അമ്മ രാജേശ്വരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറിയാമ്മയുടെ മകനായ സാബു പൊലീസിന്റെ കണ്ണിൽ സംശയാലുവാകുന്നത്. ജിഷയുടെ വീടിന് എതിർവശത്താണ് സാബുവിന്റെ വീട്. കൊലപാതകിയെ സാബു കാണാനിടയുണ്ടാകും എന്ന് പൊലീസിന് സശയമുണ്ടായി, സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലെന്ന് രാജേശ്വരി കൂടി പറഞ്ഞതോടെ സാബു പൊലീസിന്റെ കണ്ണിൽ നോട്ടപ്പുള്ളിയായി.