കൊലയാളിയുടേതെന്നു കരുതുന്ന റബർ ചെരുപ്പിൽ ജിഷയുടെ രക്തവും സിമന്റും; അന്വേഷണം മുന്നോട്ട്

ബുധന്‍, 15 ജൂണ്‍ 2016 (10:27 IST)
ജിഷയുടെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ പൊലീസിന് വിലപ്പെട്ട സൂചനകൾ ലഭിച്ചു. പുതിയ മാർഗം ലഭിച്ചു. ജിഷയുടെ വീടിന്റെ പരിസരത്തു നിന്നു ലഭിച്ച റബർ ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തി. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് വിലപ്പെട്ട ഈ കണ്ടെത്തൽ.
 
കൊലപാതകം നടക്കുന്ന ദിവസം കൊലയാളി ഉപയോഗിച്ചതാകം ചെരുപ്പ് എന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ കൊലയാളിയിലെക്കുള്ള അന്വേഷണം ചെരുപ്പ് വഴി കേന്ദ്രീകരിച്ചേക്കും. ജിഷയുടെ വീടിന്റെ പരിസരത്ത് നിന്നും ചെരുപ്പ് ലഭിച്ചപ്പോൾ തിരിച്ചറിയുന്നതിനായി ചെരുപ്പ് പ്രദർശിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
 
ചെരുപ്പിൽ സിമന്റ് പറ്റിയിരുന്നതിനാൽ ആ ദിവസങ്ങളിൽ നിർമാണമേഖലയിൽ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. പെരുമ്പാവൂർ മേഖലയിൽ ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ ധരിക്കാറുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണു പ്രാഥമിക നിഗമനം. സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാപുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ മോഷണം പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക