ജിഷയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ പൊലീസ് അന്വേഷം ജിഷയുടെ ഡയറിയിലേക്ക്. ജിഷ കൊല്ലപ്പെട്ടതിന്റെ അടുത്തദിവസം തന്നെ ഡയറി പൊലീസിന് ഡയറി ലഭിച്ചിരുന്നു. സമീപവാസികളടക്കം ഇരുനൂറിലേറെ പേറെ ചോദ്യം ചെയ്തിട്ടും കാര്യമായ തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ജിഷയുടെ ഡയറി വിശദമായി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ചിലർ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി ജിഷ ഡയറിയിൽ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതോടൊപ്പം സമീപവാസികളുടെ പേരും ജിഷ ഡയറിയിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റു ചിലരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷണല്‍ സമീപനമല്ല കാണിച്ചിരിക്കുന്നതെന്നും പൊലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ ദൃശ്യങ്ങള്‍ എടുക്കാത്തതും ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതും വലിയ വീഴ്ചയാണെന്നും സംഭവം നടന്ന സ്ഥലത്ത് പൊലീസ് എത്താന്‍ വളരെ വൈകിയെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.