ജിഷ വധക്കേസില്‍ സംഭവിച്ചതെന്ത് ?; പിണറായി കള്ളം പറഞ്ഞോ ?; - സകലതും വെളിപ്പെടുത്തി പൊലീസ് രംഗത്ത്
ബുധന്‍, 4 ജനുവരി 2017 (17:47 IST)
സംസ്ഥാന പൊലീസിനെ വലച്ച ജിഷ വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ പരാമര്‍ശത്തെ തള്ളി പൊലീസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജിഷ വധക്കേസിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖയിലാണ് പൊലീസ് വ്യക്തമാക്കിയത്
യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. അന്വേഷണം മതിയായ രീതിയില്‍ അല്ലായിരുന്നുവെന്നും തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്നും അന്ന് ഇടത് നേതാക്കള്‍ ആരോപിച്ചിരുന്നു.