ജിഷ കൊലക്കേസ്: കേസില്‍ രാഷ്‌ട്രീയബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍

വെള്ളി, 13 മെയ് 2016 (12:02 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്‌ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിത കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ല. കേസില്‍ രാഷ്‌ട്രീയബന്ധം സംശയിക്കുന്നതായി ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.  തെരഞ്ഞെടുപ്പിന്‍റെ പേരു പറഞ്ഞ് സർക്കാർ അന്വേഷണത്തിൽ അലംഭാവം കാണിക്കുകയാണ്. ഡൽഹിയിൽ നിർഭയ സംഭവത്തിൽ ഉണ്ടായതിന്‍റെ പകുതി പോലും പ്രതിഷേധങ്ങൾ കേരളത്തിൽ ഉണ്ടാകാത്തതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക