മൃതദേഹം ദഹിപ്പിക്കരുതെന്ന് പറഞ്ഞുവെങ്കിലും ആരും ചെവിക്കൊണ്ടില്ല; നിലവിലെ അന്വേഷണം ശരിയായ രീതിയില്‍ അല്ല- ജിഷയുടെ അമ്മ രാജേശ്വരി
തിങ്കള്‍, 23 മെയ് 2016 (10:59 IST)
നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ സംശയമില്ലെന്ന് അമ്മ രാജേശ്വരി. ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് താല്‍ പലരോടായി പറഞ്ഞിരുന്നുബെങ്കിലും അതൊന്നും കേള്‍ക്കാന്‍ ആരും തയാറായില്ല. നിലവിലെ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. ഇടതു വലത് മുന്നണിയുമായി അടുത്ത ബന്ധമുള്ളയാണ് കൊലപാതകത്തിന് പിന്നിലെന്നും ജിഷയുടെ അമ്മ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളെ അല്ല, സമീപവാസികളെ തന്നെയാണ് സംശയം. കൊല്ലുമെന്ന ഭീഷണി ശക്തമായതിനെ തുടര്‍ന്നാണ് മോള്‍ക്ക് കാമറ വാങ്ങി നല്‍കിയത്. തുടര്‍ച്ചയായി ഭീഷണികള്‍ വന്നതോടെ അന്നത്തെ സാജു പോള്‍ എംഎല്‍എയെ സമീപിച്ചുവെങ്കിലും അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.
അതേസമയം, ജിഷയുടെ മരണത്തിലെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. യു ഡി എഫ് അധികാരത്തില്‍ നിന്ന് മാറിയ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമെ അന്വേഷണത്തില്‍ ഇനി ഉണര്‍വുണ്ടാകു. മുതിര്‍ന്ന വനിത ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കം.