അതേസമയം, കൊല്ലപ്പെട്ട ദിവസം ജിഷ ആരെയാണ് കണ്ടതെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഉച്ചയ്ക്ക് തിരിച്ച് വീട്ടിലെത്തിയ ജിഷയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ഈ ദിവസത്തെ വിവരങ്ങൾ കൂടുതൽ അറിയുന്നതിനായി ജിഷയുടെ ഫോൺ വഴി പൊലീസ് നടത്തിയ അന്വേഷണവും പരാജയമായിരുന്നു.