തലശ്ശേരിയില്‍ ജ്വല്ലറി ഉടമ കുത്തേറ്റു മരിച്ച നിലയില്‍
തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ കടക്കുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്തി. ചക്യത്ത്മുക്ക് ‘സ്നേഹ’യില്‍ പി.കെ. ദിനേശനെ(52)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിനേശന്‍െറ കഴുത്തിന് പിറകുവശത്തും നെഞ്ചിലും തുടയിലുമാണ് കുത്തേറ്റ നിലയിലായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെത്തുടര്‍ന്ന് തലശ്ശേരിയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയിലെ സ്വര്‍ണ്ണം, വെള്ളി വ്യാപാരസ്ഥാപനങ്ങളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.