കോടതിയെ ഇനിയും വിമര്‍ശിക്കും, ജുഡീഷ്യറി ജനങ്ങള്‍ക്ക് അതീതമല്ല: എം വി ജയരാജന്
കോടതിയെ വീണ്ടും വിമര്‍ശിക്കുമെന്ന് സിപി എം നേതാവ് എം.വി ജയരാജന്‍.നേരത്തെ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശത്തില്‍ എം വി ജയരാജന് ഒരുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ജുഡീഷ്യറി ജനങ്ങള്‍ക്ക് അതീതമല്ലെന്നും തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയാണ് ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ജുഡീഷ്യറിയുടെ തെറ്റുകള്‍ വിമര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്യണം. ജനാധിപത്യ സംരക്ഷണത്തിനായി പാതയോരത്തുതന്നെ സമരം നടത്തിക്കൊണ്ടു മുന്നോട്ടു പോകുമെന്നും ജയരാജന്‍ പറഞ്ഞു.
2010 ജൂലൈ 26നായിരുന്നു എം വി ജയരാജന്‍ വിവാദമായ ശുംഭന്‍ പരാമര്‍ശം നടത്തിയത്. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ചില ശുംഭന്മാര്‍ ആണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതെന്ന് ആയിരുന്നു ജയരാജന്‍ പറഞ്ഞത്.