ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായ ജന്മാഷ്ടമി അഥവാ അഷ്ടമിരോഹിണി പ്രമാണിച്ചു ഗുരുവായൂരില്‍ വ്യാഴാഴ്ച ആയിരം ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ഈ അവസരം ലഭ്യമാവുക. ഈ ആയിരം പേര്‍ക്ക് മാത്രമാണ് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശനം ലഭിക്കുക. എന്നാല്‍ ഇവര്‍ക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശനം ലഭിക്കില്ല. എങ്കിലും ചുറ്റമ്പലത്തില്‍ വലിയ ബലിക്കല്ലിനടുത്ത് നിന്ന് ദര്‍ശനം നടത്താന്‍ കഴിയും.