വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ലാതെ ഡോക്‌ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. കഴിഞ്ഞദിവസം ‘മാതൃഭൂമി’ ന്യൂസ് ചാനലില്‍ നടന്ന പരിപാടിയില്‍ തനിക്ക് വൈദ്യശാസ്ത്ര വിദ്യാഭ്യാസയോഗ്യതകള്‍ ഇല്ലെന്നും ആളുകളെ ചികിത്സിക്കുന്നതിനാലാണ് പേരിനൊപ്പം ഡോക്‌ടറെന്ന് ചേര്‍ത്തിരിക്കുന്നതെന്നും ജേക്കബ് വടക്കുംചേരി പറഞ്ഞിരുന്നു.