അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്കുള്ള കസേര ഉറപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബജറ്റ് വിൽപ്പന അഴിമതിയല്ലെന്നാണ് പറയുന്നത്. വൻകിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാൽ അത് വിജിലന്‍സ് രാജ് ആകുമെന്ന് ഹൈക്കോടി നടത്തിയ ചില പരാമർശങ്ങൾ മുൻ നിർത്തി ജേക്കബ് തോമസ് പറഞ്ഞു. ഇനി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവന്തപുരത്ത് നിന്ന് താൻ വളരെയേറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നൽകിയത്.