അഴിമതിക്കെതിരെയുള്ള സംസ്ഥാനമായി കേരളത്തെ വളർത്തിയെടുക്കുന്നതിനായി 'എക്സ്സൽ കേരള' എന്ന പുതിയ സംഘടന രൂപീകരിച്ച് ഡി ജി പി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കെതിരെയുള്ള സംസ്ഥാനം എന്ന ലക്ഷ്യത്തോട് കൂടി രൂപീകരിച്ച 'എക്‌സ്സൽ കേരള' യ്ക്ക് പിന്തുണയേകിക്കൊണ്ട് നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായുള്ള യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു.
ശ്രീനിവാസൻ, ലാൽ ജോസ്, സത്യൻ അന്തിക്കാട് തുടങ്ങി സിനിമ- സാംസ്കാരിക മേഖലയിലെ നിരവധിപേർ സംഘടനയിൽ പങ്കാളികളായിട്ടുണ്ട്. കേരളത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടം നാല് മാസമായി നട്ക്കുന്നു. നിലവിൽ 250 ഓളം വിദ്യാർത്ഥികളും സംഘടനയിൽ പങ്കുചേർന്നിട്ടുണ്ട്. അഴിമതിക്കെതിരെ പ്രതികരിച്ചിരുന്ന ജേക്കബ് തോമസിന്റെ സംഘടനയോട് പലരും സഹകരിക്കുകയും ചെയ്യുന്നു.
വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സ്വീകരിച്ച തീരുമാനങ്ങൾ സർക്കാരിനു പിടിച്ചിരുന്നില്ല. അപ്രസക്തമായ പോസ്റ്റിലേക്ക് മാറ്റിയും ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചും ഒതുക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം നിലപാട് മാറ്റിയിരുന്നില്ല. ഈ സാഹചര്യത്തിലാൺ പുതിയ സംഘടന രൂപീകരിച്ച് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങളും തീരുമാനങ്ങളും വരും ദിവസങ്ങളിൽ അറിയിക്കുമെന്നാണ് ലഭിച്ച വിവരം.