മലയാളികളുടെ തിരോധാനം: കാണാതായ 19 പേർക്കെതിരെ എൻഐഎ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തു
വ്യാഴം, 25 ഓഗസ്റ്റ് 2016 (07:04 IST)
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. കാണാതായ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്‍. ഇവര്‍ക്കെതിരെ എൻഐഎ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തു.
കാസര്‍കോടുനിന്ന് 14 പേരെയും പാലക്കാടുനിന്ന് അഞ്ചു പേരേയുമാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അജ്ഞാതരും കേസിൽ പ്രതികളാണെന്ന് എൻഐഎ വ്യക്തമാക്കി. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.