‘ഓൺലൈൻ ബിൻലാദന്റെ’ പ്രസംഗങ്ങളാണ് തീവ്രവാദ പ്രവർത്തനത്തിനു പ്രചോദനമായത്: കണ്ണൂരിൽ പിടിയിലായ യുവാക്കൾ

ശനി, 15 ഒക്‌ടോബര്‍ 2016 (11:29 IST)
ഓൺലൈൻ ബിൻലാദന്റെ പ്രസംഗങ്ങളാണ് ഐഎസിലേക്ക് ആകർഷിച്ചതെന്ന് പിടിയിലായ മലയാളി യുവാക്കൾ. ഓൺലൈൻ ബിൻലാദൻ എന്നറിയപ്പെടുന്ന അൽ ഖായിദ വക്താവായിരുന്ന അൻവർ അൽ ഔലാക്കിയുടെ പ്രസംഗങ്ങള്‍ തീവ്രവാദ പ്രവർത്തനത്തിനു പ്രചോദനമായിയെന്ന് എൻഐഎയുടെ ചോദ്യം ചെയ്യലില്‍ കണ്ണൂരിൽനിന്ന് പിടിയിലായ യുവാക്കള്‍ മൊഴി നൽകി.     
 
ഓൺലൈൻ ബിൻ ലാദൻ എന്നറിയപ്പെടുന്ന അൻവർ അൽ ഔലാക്കി 2011ൽ നടന്ന യുഎസ് ആക്രമണത്തിലായിരുന്നു കൊല്ലപ്പെട്ടത്. അതേസമയം, ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ പിടിയിലായ റാഷിദലിയുടെ ഫോണില്‍നിന്നു ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിനായി എൻഐഎ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. 
 
ഔലാക്കിയുടെ പ്രസംഗങ്ങളിലെ ഭാഗങ്ങൾ ഇവർ സന്ദേശങ്ങളായി കൈമാറിയിട്ടുണ്ടാകുമെന്ന കാര്യത്തിലും എൻഐഎ സംശയം പ്രകടിപ്പിച്ചു. അതേസമയം, പ്രതി റാഷിദ് അലിയുടെ ഫോണിലുള്ള ടെലഗ്രാം സന്ദേശങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോണില്‍ സിം കാർഡിട്ട് പ്രവർത്തിപ്പിക്കാൻ സിഡാക്കിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് 

വെബ്ദുനിയ വായിക്കുക