വാഗമണ്‍ കാര്‍ അപകടം ആത്മഹത്യയോ?

വ്യാഴം, 26 ജൂണ്‍ 2014 (10:39 IST)
വാഗമണ്ണില്‍ കാര്‍ അപകടത്തില്‍ അച്ഛനും മകളും മരിച്ചത് ആത്മഹത്യയാണെന്ന് സൂചന. കടബാധ്യതതയെത്തുടര്‍ന്നാണ് കട്ടപ്പന വെളളിയാംതടത്തില്‍ സജി കുടംബസമേതം ആത്മഹത്യക്ക് ഒരുങ്ങിയതെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന് ബ്ലേഡ്മാഫിയയുടെ ഭീഷണിയും ഉണ്ടായിരുന്നു.
 
കട്ടപ്പനയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന സജി ചെറിയ രീതിയില്‍ വസ്തു ഇടപാടും നടത്തിയിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് സജിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കടം തിരിച്ച് കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സജി കുടംബസമേതം ആത്മഹത്യക്കൊരുങ്ങുകയായിരുന്നുവെന്നാണ് സൂചന.
 
ഇന്നലെ രാവിലെ ആറ് മണിയോടെ വാഗമണ്ണിനടുത്ത് കാരിയോട് ടോപ്പില്‍ ആണ് സംഭവം ഉണ്ടായത്. 1500 അടി താഴ്ചയിലേക്ക് കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ സജിയും മകള്‍ അയോണയും മരണമടഞ്ഞിരുന്നു. സജിയുടെ ഭാര്യപ്രസൂണ മകള്‍ സയോണ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം അന്വേഷണം നടക്കുകയാണെന്നും ഇപ്പോഴൊന്നും പറായാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. 
 

വെബ്ദുനിയ വായിക്കുക