മലയാളികള്‍ ഐഎസില്‍ എത്തിയതിന് സ്ഥിരീകരണമില്ല; അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്രം
കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുമായി ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. കാണാതായവര്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ ഇവര്‍ ഐഎസില്‍ എത്തിയതായി തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.
മലയാളികളെ കാണാതായ സാഹചര്യത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ ഐ എസില്‍ ചേര്‍ന്നതായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ ഔദ്യോഗികമായി ഇക്കാര്യം പറയാൻ സുരക്ഷാ ഏജൻസികൾക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.
കേന്ദ്ര രഹസ്യന്വേഷണത്തിന് ലഭിച്ച രേഖകള്‍ കേരളത്തിന് കൈമാറി.
സംസ്ഥാന ഇന്റലിജൻസ് എഡിജിപി ആർ ശ്രീലേഖയും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തു.