വിഷയത്തിൽ സന്ദീപ് വാര്യർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണചുമതല. നിലവിൽ പ്രാഥമിക അന്വേഷണമായിരിക്കും നടത്തുക. തട്ടിപ്പ് നറ്റന്നുവെന്ന് ബോധ്യപ്പെടുകയാണെങ്കിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്.